
മാടമ്പി
കലാഭ്രാന്ത് മൂത്ത് തറവാട് കടത്തിലാക്കിയ അച്ഛനെ വീട്ടിൽ വരുന്നതിൽനിന്ന് വിലക്കി കുടുംബഭാരം സ്വയം പേറിയ വ്യക്തിയാണ് ഗോപാലകൃഷ്ണപിള്ള. അമ്മയെയും അനുജനെയും സംരക്ഷിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും വേണ്ടി പണം പലിശയ്ക്ക് കൊടുക്കുകയാണ് പിള്ള ചെയ്തത്. ബാങ്ക് പലിശ മാത്രം ഈടാക്കി പണം കടംകൊടുത്തിരുന്ന പിള്ള അതിവേഗം നാട്ടുകാരുടെ കണ്ണിലുണ്ണിയാവുകയും ഗ്രാമത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ പിള്ളയുടെ ആഗ്രഹപ്രകാരം ഒരു തന്റെടിയായി വളരാൻ അനുജൻ രാമകൃഷ്ണപിള്ളയ്ക്ക് സാധിച്ചില്ല. പകരം പിള്ളയുടെ ശത്രുക്കളുടെ ഒരു ചട്ടുകമായി മാറുകയായിരുന്നു അവൻ. പിന്നീട് തന്റെ ബുദ്ധി ഉപയോഗിച്ച് അനുജനെ തന്റെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുകയാണ് പിള്ള.
- വർഷം: 2008
- രാജ്യം: India
- തരം: Drama, Family
- സ്റ്റുഡിയോ: Surya Cinemas
- കീവേഡ്: banker, suicide, sibling relationship, bank, village, money, debt
- ഡയറക്ടർ: B. Unnikrishnan
- അഭിനേതാക്കൾ: Mohanlal, Ajmal Ameer, Siddique, Mallika Kapoor, KPAC Lalitha, Kavya Madhavan